കർഷകദിനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ പുത്തൂർ കൃഷിഭവന് കീഴിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച കർഷകരെ ആദരിക്കും. ചിങ്ങം ഒന്നിന് കർഷകദിനത്തിൻ്റെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തും പുത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 17നാണ് കർഷകദിനാഘോഷം.
മികച്ച നെൽകർഷകൻ, തേനീച്ച കർഷകൻ, വനിത കർഷക, പട്ടിക ജാതി കൃഷി കർഷകൻ, മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, മത്സ്യകൃഷി കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ അപേക്ഷ നൽകാം. താല്പര്യമുള്ള കർഷകർ ആഗസ്റ്റ് 8 ചൊവ്വാഴ്ച വൈകീട്ട് 5ന് മണിക്കുള്ളിൽ കൃഷിഭവനിൽ വെള്ളപേപ്പറിൽ അപേക്ഷ നൽകണം.