തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേർപ്പെടുത്തുന്നത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈകോടതി

തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേർപ്പെടുത്തുന്നത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈകോടതി. പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.

ഈറോഡ് ജില്ലയിലെ നമ്പിയൂർ താലൂക്കിലെ പെരിയകാരുപരായൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ തനിക്കും മകനും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തങ്കമണി സമർപ്പിച്ച ഹരജിയിൻമേലാണ് കോടതിയുടെ നിരീക്ഷണം.വിധവയായതിനാൽ ക്ഷേ​ത്രത്തിൽ പ്രവേശിച്ചാൽ തടയുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും ഹരജിയിൽ പറയുന്നുണ്ട്. ഇക്കാര്യം കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികരണം ലഭ്യമല്ലാത്തതിനാലാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.

Leave A Reply