ബഹ്റൈനിൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യത

ബഹ്റൈനിൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രംഅറിയിച്ചു.ചൂടുള്ള കാലാവസ്ഥയായിരിക്കും. വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം രാജ്യത്ത് വേനൽ കടുത്തതോടെ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴിൽസമയനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊ​ഴിൽ വകുപ്പ് സംവിധാനമേർപ്പെടുത്തിയിരുന്നു. നിരോധനം പാലിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് നിരവധി വർക്ക് സൈറ്റുകളിൽ സന്ദർശനം നടത്തിയതിനുശേഷം തൊഴിൽ മന്ത്രി പറഞ്ഞു.

Leave A Reply