പോപുലര്‍ ഫ്രണ്ട് നേതാവ് എൻ.കെ. അഷ്റഫിന്റെ റിസോര്‍ട്ട് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: പോപുലര്‍ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ. അഷ്റഫിന്റെ റിസോര്‍ട്ട് കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി.

ഇടുക്കി മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്ത എന്ന പേരിലുള്ള 2.53 കോടിയുടെ റിസോര്‍ട്ടാണ് കണ്ടുകെട്ടിയത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്റഫിനെ കഴിഞ്ഞ ഏപ്രിലിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

Leave A Reply