യൂട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തിയ കേസ്; നിയമനടപടി നേരിടാന്‍ തയ്യാറെന്ന് നടന്‍ ബാല

യൂട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. നിയമനടപടി നേരിടാന്‍ തയ്യാറെന്ന് ബാല വ്യക്തമാക്കി. എന്നാല്‍ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്റെ കൈയില്‍ തെളിവുണ്ട്. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.

നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അജു. കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തവയാണ് അയാളുടെ വിഡിയോകള്‍. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചു. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്. അത് എന്തിനാണ് നല്ല രീതിയില്‍ ജീവിച്ച് പോകണമെന്ന് പറയാനാണ് പോയത്. അജു എലക്‌സിനെതിരെ താന്‍ പരാതി കൊടുക്കില്ലെന്നും ബാല പറഞ്ഞു.

Leave A Reply