മണിപ്പൂര്‍ കലാപം; കേരളത്തിൽ കുപ്രചരണം നടന്നു, പ്രതിരോധിക്കേണ്ടവർ മഹാ മൗനികളായെന്ന് ഗോവ ​ഗവർണർ

ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേരളത്തിൽ ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നതായി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻപിള്ള. മണിപ്പൂർ കലാപത്തിൽ സംസ്ഥാനത്ത് കുപ്രചരണം നടന്നു. കുപ്രാചരണത്തിൽ ക്രൈസ്തവ പുരോഹിതർ വരെ തെറ്റിദ്ധരിക്കപ്പെട്ടു. ഹിന്ദു – ക്രിസ്ത്യൻ കലാപമാക്കി മണിപ്പൂർ സംഘർഷത്തെ പ്രചരിപ്പിച്ചു. രാജ്യത്ത് മറ്റെവിടെയും അത്തരം പ്രചാരണം ഉണ്ടായിട്ടില്ലെന്നും പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി.

കേരളത്തിലെ മതമേല​ദ്ധ്യക്ഷർക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. കലാപത്തെ കുറിച്ചുള്ള കുപ്രചരണം കേരളത്തിൽ പ്രതിരോധിക്കപ്പെട്ടില്ല. പ്രതിരോധിക്കേണ്ടവർ മഹാമൗനികളായെന്നും പിഎസ് ശ്രീധരൻപിള്ള വിമർശിച്ചു.

Leave A Reply