പ്രത്യാശ ബഡ്‌സ് സ്കൂളിൽ വർക്‌സ് ഷെഡ്ഡിനു തറക്കല്ലിട്ടു

ചാരുംമൂട് : താമരക്കുളം പ്രത്യാശ ബഡ്‌സ് സ്കൂളിൽ വർക്‌സ് ഷെഡ്ഡിനു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു തറക്കല്ലിട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണു നിർമാണം. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.ബി. ഹരികുമാർ, ആർ. ദീപ, ദീപാ ജ്യോതിഷ്, അംഗങ്ങളായ ആര്യ ആദർശ്, തൻസീർ കണ്ണനാകുഴി, സുരേഷ് കോട്ടവിള, ശോഭാ സജി, റഹ്മത്ത് റഷീദ്, ദീപക്, സെക്രട്ടറി എ.ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply