ചിറയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. ചിറയിന്‍കീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പല പ്രാവശ്യം പതിനാറുകാരിയെ പീഡിപ്പിച്ചത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ. കണ്ണൻ, സബ് ഇന്‍സ്പെക്ടര്‍ അനൂപ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരി, ബിനു തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.