ജര്‍മ്മന്‍ താരം നോഹ ഡാര്‍വിച്ചിനെ സ്വന്തമാക്കി ബാഴ്‌സലോണ

ജര്‍മ്മനിയിലെ എസ്സി ഫ്രീബര്‍ഗില്‍ നിന്നുള്ള യുവ അറ്റാക്കിംഗ് താരം നോഹ ഡാര്‍വിച്ചിനെ സ്വന്തമാക്കി ബാഴ്‌സലോണ. പതിനാറുകാരനായ ഡാര്‍വിച്ച് ജര്‍മ്മന്‍ യൂത്ത് ഫുട്‌ബോള്‍ രംഗത്ത് തരംഗം സൃഷ്ടിച്ചു നില്‍ക്കുന്നതിനിടയില്‍ ആണ് സൈനിംഗ്. ബാഴ്‌സലോണ യൂത്ത് ടീമിലേക്ക് ആകും താരം ചേരുക. 2017-ല്‍ എസ്സി ഫ്രീബര്‍ഗ് യൂത്ത് അക്കാദമിയിലേക്ക് മാറിയ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ അവരുടെ അണ്ടര്‍ 17 ടീമിനായി 23 മത്സരങ്ങളില്‍ നിന്ന് ഒമ്ബത് ഗോളുകള്‍ നേടുകയും അഞ്ച് ഗോളുകള്‍ അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ടീമിനായുള്ള തന്റെ പ്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, യുവതാരം ക്ലബ്ബിന്റെ അണ്ടര്‍ 19 ടീമിലേക്ക് എത്തി. കഴിഞ്ഞ സീസണില്‍ മൂന്ന് തവ അണ്ടര്‍ 19 ടീമിനായി ഇറങ്ങി. ജര്‍മ്മനിയുടെ അണ്ടര്‍ 17 ടീമിനായി 16 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ താരം നേടിയിട്ടുണ്ട്, ഫ്രീബര്‍ഗുമായുള്ള ഡാര്‍വിച്ചിന്റെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാന്‍ ഇരിക്കെയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കുന്നത്.

Leave A Reply