പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് മാര്‍ഗോലിസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് മാര്‍ഗോലിസ്(83) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലില്‍ വെച്ച് വ്യാഴാഴ്ചയായിരുന്നു മര്‍ഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടര്‍ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാര്‍ഗോലിസ് ലോകപ്രശസ്തനായത്.

ബ്രേക്കിങ് ബാഡ് തുടര്‍ച്ചയായ ബെറ്റര്‍ കോള്‍ സോള്‍, സ്‌കാര്‍ഫേസ്, റിക്വയിം ഓഫ് എ ഡ്രീം, പൈ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

Leave A Reply