ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി സൗദിയില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ് റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ് മരിച്ചത്.

പിതാവ്: മുഹമ്മദ്‌ ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.

Leave A Reply