പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ ആസ്തി

തൊടുപുഴ: പിഎഫ്ഐ നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വില്ലകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്ത് ബോര്‍ഡ് വച്ചത്. കള്ളപ്പണക്കേസില്‍ പിടിയിലായ അഷറഫ് തീഹാര്‍ ജയിലില്‍ തടവിലാണ്. ഈ കേസിലാണ് ഇഡിയുടെ നടപടി.

നാലുവില്ലകള്‍ അടക്കം റിസോര്‍ട്ട് മൂന്നാര്‍ വിസ്തയും 6.75 ഏക്കര്‍ ഭുമിയുമാണ് ഇഡി സീല്‍ ചെയ്തത്. 2.53 കോടി മൂല്യമുള്ള ആസ്തികളാണ് ഇഡി മരവിപ്പിച്ചത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ആരോപിച്ച് പിഎഫ്ഐയെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

Leave A Reply