മെക്സിക്കോയിൽ ബസ് അപകടം; 18 മരണം

മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ റോഡിൽ നിന്ന് തെന്നിമാറിയ ബസ് 164 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ അടക്കം 18 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പരിക്കേറ്റ 23 പേരുടെ നില തൃപ്തികരമാണ്. മെക്സിക്കോ സിറ്റിയിൽ നിന്ന് വടക്കുപടിഞ്ഞാറൻ നഗരമായ റ്റിജുവാനയിലേക്ക് പോയ ബസിൽ കൂടുതലും വിദേശികളായിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നയാറിറ്റ് സംസ്ഥാനത്തെ ബറാൻക ബ്ലാങ്കയിലായിരുന്നു സംഭവം. ബസ് അമിതവേഗതയിലായിരുന്നെന്നാണ് റിപ്പോർട്ട്.

Leave A Reply