വാഴക്കാട് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

മലപ്പുറം: മലപ്പുറത്തെ വാഴക്കാട് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളി കുടുംബത്തിലുള്ള അന്മോലാ ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ കുടുംബം പശു തൊഴുത്ത് പരിപാലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Leave A Reply