ആയൂർ : ഗവ. ജവഹർ സ്കൂളിലെ 1982-83 ബാച്ച് പൂർവവിദ്യാർഥി സംഘടനയായ ഫ്രണ്ട്സ് ഫോർ എവർ പുരസ്കാരദാനവും അനുമോദനവും നടത്തി.
എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും അവാർഡ്ദാനവുമാണ് നടന്നത്. പി.എസ്.സുപാൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു.പി.ടി.എ.പ്രസിഡന്റ് ബി.മുരളി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജി.എസ്.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ രാജേന്ദ്രൻ, പ്രിൻസിപ്പൽ ദീപാകുമാരി, പ്രധാനാധ്യാപിക ദീപ, ജോൺസൺ, രാജീവ് കോശി, ജി.അമ്പിളി, സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.