കുറ്റിവട്ടം ആയുര്‍വേദ ആശുപത്രിക്ക് ഒന്നാം നില ഒരുങ്ങുന്നു

പന്മന ഗ്രാമപഞ്ചായത്തില്‍ കുറ്റിവട്ടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന് ഒന്നാം നില ഒരുങ്ങുന്നു. സുജിത്ത് വിജയന്‍പിള്ള എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി 75 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ നിര്‍വഹിച്ചു.

വിദേശികള്‍ ഉള്‍പ്പെടെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ആധുനിക രീതിയുള്ള സ്യൂട്ട് മുറികള്‍ക്കായുള്ള ഒന്നാം ഘട്ട പണികളാണ് തുടങ്ങിയത്. പേവാര്‍ഡുകളും പഞ്ചകര്‍മചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. ദേശീയ പാതയോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ആശുപത്രിക്ക് കിടത്തി ചികിത്സ നിലവിലുണ്ട്.

Leave A Reply