താനൂർ കസ്റ്റഡി മരണം; പോലീസുകാർക്കെതിരെ നടപടിയില്ല, ദുരൂഹത

താനൂർ: താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ദുരൂഹത കൂടുന്നു. താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ 3 പോലീസുകാർക്ക് എതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എസ്പിയുടെ സ്പെഷ്യൽ സ്‌ക്വാഡിൽ ഉൾപെടുന്ന 4 പേരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ഡാൻസാഫ് സ്‌ക്വാഡിനെ കുറിച്ച് എഫ്‌ഐആറിൽ പരാമർശിക്കാത്തതും ദുരൂഹമാണ്.

താമിർ ജിഫ്രി മരിച്ച് 3 മണിക്കൂർ കഴിഞ്ഞാണ് ലഹരി കടത്തുമായി ബന്ധപെട്ട എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തത്. താനൂർ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാൽ, സീനിയർ സിവിൽ പോലീസുദ്യോഗസ്ഥൻ ലിപിൻ , സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഹരീഷ് , ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയുo അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ എസ്. ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

സസ്‌പെൻഡ് ചെയ്ത 8 ൽ 4 പേരും ഡാൻസാഫ് സ്‌ക്വാഡിൾ ഉള്ളവരാണ്. ഈ കാര്യം എഫ്‌ഐആറിലില്ല. പ്രതികളെ ചേളാരിയിൽ നിന്ന് ഡാൻസാഫ് സ്ക്വഡാണ് പിടിച്ചതെന്ന വാദത്തെ ശക്തിപെടുത്തുന്നതാണ് ഈ കാര്യങ്ങൾ. ഡാൻസാഫ് സ്‌ക്വാഡിലുള്ളവർ മറ്റിടങ്ങളിൽ കൊണ്ടുപോയി പ്രതിയായ താമിറിനെ മർദ്ദിച്ചോ എന്ന സംശയവും നിലനിൽക്കുന്നു.

Leave A Reply