ബ​സ് നി​ര്‍ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ കൈ​യേ​റ്റ​ശ്ര​മം: രണ്ടുപേർ പിടിയിൽ

കു​ള​ത്തൂ​പ്പു​ഴ: ബ​സ് നി​ര്‍ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ കൈ​യേ​റ്റ​ശ്ര​മം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഡാ​ലി​ക്ക​രി​ക്കം വ​ട്ട​വി​ള വീ​ട്ടി​ല്‍ അ​ശോ​ക​ന്‍, ഓ​ന്തു​പ​ച്ച മേ​ലേ​മു​ക്ക് സ്വ​ദേ​ശി ഷു​ഹൈ​ബ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ കു​ള​ത്തൂ​പ്പു​ഴ​ക്ക് സ​മീ​പ​മാ​ണ്​ സം​ഭ​വം. മ​ല​യോ​ര ഹൈ​വേ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​വു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സി​ന് ഓ​ന്തു​പ​ച്ച നി​ന്ന്​ ഷു​ഹൈ​ബ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍ത്താ​തെ പോ​യ​തി​നെ തു​ട​ര്‍ന്ന് ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്നെ​ത്തി​യ ഇ​യാ​ള്‍ ബ​സി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രോ​ട് ക​യ​ര്‍ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​തേ ബ​സി​ലെ യാ​ത്രക്കാര​നാ​യ അ​ശോ​ക​ന്‍ സ്​​റ്റോ​പ്പെ​ത്തി​യ​പ്പോ​ള്‍ ഉ​റ​ങ്ങി​പ്പോ​യ ത​ന്നെ വി​ളി​ച്ചി​ല്ലെ​ന്ന്​ പ​റ​ഞ്ഞ് ക​ണ്ട​ക്ട​ര്‍ക്ക് നേ​രെ ആ​ക്രോ​ശി​ച്ചു.

ത​ര്‍ക്കം കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റി​യ​തോ​ടെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജീ​വ​ന​ക്കാ​ര്‍ പ​രാ​തി ന​ല്‍കി. ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും സ​ർ​വീസ് ത​ട​സ്സ​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​ര്‍ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​തി​നും ഇ​രു​വ​ര്‍ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. സ​ർ​വി​സ് മു​ട​ങ്ങി​യ​തോ​ടെ വ​ഴി​യി​ലാ​യ യാ​ത്രി​ക​ര്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന്​ ശേ​ഷ​മെ​ത്തി​യ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ തെ​ങ്കാ​ശി​യി​ലേ​ക്ക് യാ​ത്ര തു​ട​ര്‍ന്നു. അ​റ​സ്​​റ്റ്​ ചെ​യ്ത പ്രതികളെ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Leave A Reply