ബൈക്ക് അപകടത്തില്‍ മരിച്ച മകന്റെ വേര്‍പാടില്‍ തളര്‍ന്ന പിതാവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ബൈക്ക് അപകടത്തില്‍ മരിച്ച മകന്റെ വേര്‍പാടില്‍ മനംനൊന്ത പിതാവിനെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 8.30-തോടെയാണ് ചെറിയാനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഇദ്ദേഹം പാമ്പാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അവശനിലയിലായ ചെറിയാനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറിയാന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയം-കുമളി ദേശീയപാതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ അപകടത്തിലാണ് 24കാരനായ ഷിന്റോ ചെറിയാന്‍ മരിച്ചത്. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസിലേക്കാണ് എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറിയത്. ഓടിക്കൂടിയ നാട്ടുകാര്‍, പരിക്കേറ്റ ഷിന്റോയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Leave A Reply