തക്കാളിയുടെ വിലയിൽ നേരിയ കുറവ്

തെന്മല : തക്കാളിയുടെ വിലവർധനയ്ക്ക്‌ നേരിയ ആശ്വാസം. തമിഴകത്തിൽ ഒറ്റദിവസംകൊണ്ട് കിലോയ്ക്ക് 25 രൂപവരെ കുറഞ്ഞതാണ് ആശ്വാസം നൽകുന്നത്. കഴിഞ്ഞദിവസം തെങ്കാശി പാവൂർസത്രം പച്ചക്കറിച്ചന്തയിൽ 115 രൂപയായിരുന്ന തക്കാളിവില 90-ലേക്ക് കുറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ തെക്കൻ ജില്ലകളായ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഭാഗങ്ങളിലേക്ക് തെങ്കാശി, തിരുനെൽവേലി ചന്തകളിൽനിന്ന് പച്ചക്കറിയെത്തിക്കുന്നുണ്ട്. വിലവർധനയുണ്ടായാലോ എന്നു സംശയിച്ച് കൂടുതൽ ലോഡ് കേരളത്തിലേക്ക് കയറ്റിവിടുന്നുമില്ല.

 

Leave A Reply