വോയിസ് ഓഫ് സത്യനാഥനിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിൽ  ദിലീപ് ആണ് നായകൻ.  ദിലീപും റാഫിയും മുമ്പ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റർടെയ്‌നറാണ്. ചിത്രം  കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മിന്നേറുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

ദിലീപിനെ കൂടാതെ ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ സിജോ നന്ദകുമാർ, സ്മിനു നന്ദകുമാർ, സ്മിന്നു നന്ദകുമാർ, സ്മിത്ത് എന്നിവരും ചിത്രത്തിലുണ്ട്. അംബികാ മോഹൻ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അനുശ്രീ എത്തുന്നത്.

സത്യനാഥൻ എന്ന ഗ്രാമീണ യുവാവായും വ്യവസായിയായുമാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് സംവിധായകൻ റാഫി നേരത്തെ പറഞ്ഞിരുന്നു. കേരളം, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിർമ്മാതാക്കൾ സിനിമയുടെ ചിത്രീകരണം നടത്തി.

Leave A Reply