തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണം; രക്ഷപ്പെടാൻ മരത്തിൽക്കയറി, പിന്നാലെ കരടിയും

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ആനപ്പാറ തെക്കുംകര ശിവദാസന്‍ കാണിയെയാണ് കരടി ആക്രമിച്ചത്.

രാവിലെ ശിവദാസന്റെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. കരടിയെ കണ്ടപ്പോള്‍ ശിവദാസന്‍ മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പിന്നാലെ കയറിയ കരടി ആക്രമിക്കുകയായിരുന്നു. ശിവദാസന്റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ കരടിയെ ഓടിക്കുകയായിരുന്നു.

Leave A Reply