ഹരിയാന – മഹാരാഷ്ട്ര സംഘ്പരിവാറിന്റെ മുസ്‌ലിം കൊലക്കെതിരിൽ പ്രതിഷേധം

അങ്ങാടിപ്പുറം :ഹരിയാന – മഹാരാഷ്ട്ര സംഘ്പരിവാറിന്റെ മുസ്‌ലിം കൊലക്കെതിരിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഫാസിസ്റ്റ് സർക്കാറിന്റെ ഹീന കൃത്യമാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന മുസ്ലിം വിരുദ്ധ വംശീയ അതിക്രമമെന്നും ഇതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്തിലെ ജനത മുന്നോട്ടു വരണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ശിഹാബ് മാസ്റ്റർ
ഹരിയാന മഹാരാഷ്ട്ര അതിക്രമങ്ങൾക്കെതിരെ അങ്ങാടിപ്പുറം ടൗണിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ  അധ്യക്ഷത വഹിച്ചു. ആഷിക് ചാത്തോലി, നൗഷാദ് അരിപ്ര, നൗഫൽ ബാബു, അനീസ് പേരയിൽ, റഹ്മത്തുള്ള,മനാഫ്,മുഹമ്മദാലി, ഇക്ബാൽ, ഹമീദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു .
Leave A Reply