അബുദാബി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു. അബുദാബി കെ.എം.സി.സി. കൊണ്ടോട്ടി മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം.എൽ.എ.’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊണ്ടോട്ടി മണ്ഡലത്തിന്റെ വികസനം, നഗരപൈതൃകം നിലനിർത്തേണ്ട ആവശ്യകത, എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക്, കുടിവെള്ളപദ്ധതി, റോഡ് വികസനം, കാർഷികപ്രതിസന്ധി തുടങ്ങിയ കാര്യങ്ങളും എം.എൽ.എ.യുമായി പരിപാടിയിൽ ചർച്ചചെയ്തു.