ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ. മുതിർന്ന പി.ഡി.പി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മുഫ്തി ട്വിറ്ററിൽ കുറിച്ചു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണിന്ന്. ഇന്ന് ഒരു സെമിനാർ നടത്തുന്നതിന് പിഡിപി അനുമതി തേടിയിരുന്നെങ്കിലും അധികൃതർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് വീട്ടു തടങ്കൽ. ഇന്നലെ നിരവധി പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

 

Leave A Reply