ഐ.എസ് തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഡമസ്കസ്: ഐ.എസ് തലവൻ അബു ഹുസൈൻ അൽ ഹുസൈനി അൽ ഖു​​​റൈശി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയയിലെ അൽ ഖാഇദയുമായി ബന്ധമുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ വെച്ചാണ് സംഭവം. ഐ.എസ് വക്താവ് അബു ഹുതൈഫ അൽ അൻസാരി ഓഡിയോ സന്ദേശത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അബു ഹുസൈനൊപ്പം അഞ്ചു പേർ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

ഏപ്രിലിൽ, വടക്കൻ സിറിയയിൽ തുർക്കി രഹസ്യാന്വേഷണ ഏജന്റുമാർ അബു ഹുസൈനെ കൊലപ്പെടുത്തിയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ അവകാശപ്പെട്ടിരുന്നെങ്കിലും ഐ.എസ് ഇത് നിഷേധിച്ചിരുന്നു.

Leave A Reply