ജയ്-പുര്‍: രാജസ്ഥാനിലെ ദങ്കര്‍പുര്‍ ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബുധനാഴ്ച സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെയാണ് പ്രതികള്‍ കാറില്‍ കയറ്റി വനപ്രദേശത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏഴാമത്തെ ബലാത്സംഗക്കേസാണിത്. ഭിൽവാര ജില്ലയിൽ പതിനാലുകാരിയുടെ മൃതദേഹം ഇഷ്ടികച്ചൂളയിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗംചെയ്ത ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നു.