രാഹുല്‍ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കാന്‍ കാത്ത് കോണ്‍ഗ്രസ്

സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ, രാഹുല്‍ ഗാന്ധിയുടെ അയോഗ്യ ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിക്കുന്നത് കാത്ത് കോണ്‍ഗ്രസ് നേതൃത്വം. അയോഗ്യത പിന്‍വലിച്ച് വിജ്ഞാപനമിറക്കുന്ന വൈകിയാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.(Rahul Gandhi’s disqualification)

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. ലോകസഭ അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങി തിങ്കളാഴ്ച തന്നെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ചൊവ്വാഴ്ച നടക്കുമ്പോള്‍ രാഹുല്‍ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്.

Leave A Reply