വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മട്ടാഞ്ചേരിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മട്ടാഞ്ചേരി: എറണാകുളത്തെ മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പോലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, തിരുവനന്തപുരം പൂവ്വാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ ഒരു വർഷത്തോളം പീഡിപ്പിച്ച മുൻ സൈനികനായ ഷാജി ആണ് പിടിയിലായത്.

Leave A Reply