കാർ ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ 14 വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി, ഹൂസ്റ്റണിൽ ഇന്ത്യൻ യുവാവിനു ദാരുണാന്ത്യം

ഹൂസ്റ്റൺ: യു.എസ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഗുജറാത്തിലെ പാട്ടൻ സ്വദേശിയായ ദർശീൽ താക്കർ(24) ആണ് മരിച്ചത്. ഹൂസ്റ്റണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാറിടിച്ചായിരുന്നു അപകടം. പിന്നാലെ വന്ന 14 വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായും റിപ്പോർട്ട് ചെയ്തു.

ജൂലൈ 29നു രാവിലെ 11.30ഓടെ ഹൂസ്റ്റണിലെ ഗലേറിയയ്ക്കടുത്താണ് അപകടമുണ്ടായത്. ട്രാഫിക്ക് വഴി ദർശീൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഗ്രീൻ സിഗ്നൽ കത്തുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പിന്നാലെ കുതിച്ചെത്തിയ കാർ യാവിനെ ഇടിച്ചിട്ടു. റോഡിൽ തന്നെ തെറിച്ചുവീണ 24കാരന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങളോരോന്നും കയറിയിറങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

വൻ അപകടത്തിൽ ശരീരമാകെ വികൃതമായിട്ടുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലുമാണ്. സംഭവസ്ഥലത്തുണ്ടായിരുന്നുവർ വിവരമറിയിച്ചതിനു പിന്നാലെ ഹൂസ്റ്റൺ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply