മൂ​ന്ന് മാ​സ​ത്തി​ന​കം കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​നു​ള്ള 350 പേ​ർ​ക്ക് എ​സ്റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി ജ​ൽ ജീ​വ​ൻ മി​ഷ​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മീ​ഷ​നെ അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ര​നാ​യ ത​ണ്ണീ​ർ​മു​ക്കം 17ാം വാ​ർ​ഡി​ൽ ആ​ർ. ജ​നാ​ർ​ദ​ന​ന് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ 2020ൽ ​സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കു​ടി​വെ​ള്ളം കി​ട്ടി​യി​ല്ല. തു​ട​ർ​ന്നാ​ണ്​ പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡി​ൽ 4199 ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പം ജ​ല അ​തോ​റി​റ്റി​യു​ടെ വി​ത​ര​ണ​ക്കു​ഴ​ലി​ല്ല. അ​തി​നാ​ൽ എ​ട്ട്​ വീ​ടി​ന്​ ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി​ട്ടി​ല്ല. 350 പേ​ർ​ക്ക് ഇ​നി​യും ക​ണ​ക്ഷ​ൻ കൊ​ടു​ക്കാ​നു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ച്ചാ​ൽ പ​രാ​തി​ക്കാ​ര​ന് വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യും. ക​മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​ടി​വെ​ള്ളം ന​ൽ​കാ​ത്ത​ത്​ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ലു​ണ്ട്.

Leave A Reply