രതീഷ്‌ രഘുനന്ദന്‍-ദിലീപ് ചിത്രം D-148ൻറെ അവസാന ഷെഡ്യുൾ ആഗസ്റ്റ് 11ന് ആരംഭിക്കും

രതീഷ്‌ രഘുനന്ദന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. D-148 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആഗസ്റ്റ് 11ന് ആരംഭിക്കും. മൂന്നാം ഷെഡ്യൂൾ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആണ് നടക്കുക. ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്. നീത പിളള, പ്രണിത സുഭാഷ്.

അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിലെയും തമിഴിലെയും വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ഈമാസം നാലു ദിവസത്തെ ഗാന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള അവസാന ഷെഡ്യൂൾ പൂര്‍ത്തിയാകും. നവമ്ബറിൽ ചിത്രം പ്രദർശനത്തിന് എത്തിയേക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്

Leave A Reply