ആ​ല​പ്പു​ഴ സി.​എ​ച്ച് സെ​ന്റ​റി​ന്റെ ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്ച

ആ​ല​പ്പു​ഴ: നി​ർ​ധ​ന രോ​ഗി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ സി.​എ​ച്ച് സെ​ന്റ​റി​ന്റെ ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട്​ 3.30ന് ​മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി.​എ​ച്ച് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് എ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ച്ച്. സ​ലാം എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​കും. എ. ​മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ പ്രാ​ർ​ന നി​ർ​വ​ഹി​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ദു​ൽ സ​ലാം, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി. ​ശ്യാം​സു​ന്ദ​ര്‍, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ര്‍കു​ട്ടി, സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, മു​ഹ​മ്മ​ദ് കൊ​ച്ചു​ക​ളം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഹാ​രി​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. 2010 മു​ത​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് തെ​ക്കു​വ​ശം 60 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് മ​ന്ദി​രം നി​ർ​മി​ച്ച​ത്.

Leave A Reply