‘ഇന്ത്യ വിട്ട് പുറത്ത് പോകണം…’; പിന്നാലെ ട്രോളുകൾ, ഒടുവിൽ പെൺകുട്ടിക്ക് ജോലി ഓഫർ ചെയ്ത് ‘ട്രൂകോള‌ർ’, ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചില രാജ്യസ്നേഹികൾ…..!

ഡൽഹി: സ്വന്തം അഭിപ്രായങ്ങളും സ്വപ്നങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മിക്കവരും മടിക്കാറുണ്ട്.എന്നാൽ മറ്റുചില‌ർ ധൈര്യത്തോടെ സോഷ്യൽ മീഡിയയിൽ അതിനായി പ്രത്യക്ഷപ്പെടാറുമുണ്ട്. അതിനൊക്കെ നിരവധി തരത്തിലുളള കമന്റുകളും ട്രോളുകളും അവർക്ക് ലഭിക്കാറുണ്ട്. ഈ അടുത്തിടെ സ്വന്തം ആഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പെൺകുട്ടി നേരിട്ടത് വലിയ തരത്തിലുളള ട്രോളുകളും കമന്റുകളുമായിരുന്നു.

 

നിലവിൽ കാനഡയിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പെൺകുട്ടി തനിക്ക് രാജ്യം വിട്ട് പുറത്തുപോകണമെന്നും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. അതിനുശേഷം അവൾ നേരിട്ടത് വൻ ട്രോളുകളായിരുന്നു.

 

എന്നാൽ ഈ പരിഹാസങ്ങൾക്ക് വെല്ലുവിളിയായി ട്രൂകോളറിന്റെ സി ഇ ഒ അലൻ മമേദി ഒരു പ്രഖ്യാപനം നടത്തി. പെൺകുട്ടിക്ക് ട്രൂകോളറിലേക്ക് ജോലി വാഗ്ദ്നം ചെയ്തുകൊണ്ടുളള പ്രഖ്യാപനമായിരുന്നു അത്. വൈറലായ വീഡിയോയിൽ സ്വന്തം പേര് ഏകത എന്ന് പറയുകയും ഇന്ത്യ വിട്ട് പുറം രാജ്യത്ത് പോകാനുമാണ് ആഗ്രഹമെന്ന് അവൾ പറഞ്ഞിരുന്നു. ബയോടെക്നോളജിയിലെ ബിരുദ പഠനത്തിനുശേഷം ബിസിനസ് ചെയ്യണമെന്നുമാണ് അവൾ പറഞ്ഞത്.

 

ഇന്ത്യയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളെക്കുറിച്ചും സൂര്യോദയത്തെയും സൂര്യാസ്തമയത്തെക്കുറിച്ചും ഏകത പറഞ്ഞിരുന്നു. ഏകതക്ക് ലഭിച്ച കമന്റുകളും ട്രോളുകളും ശ്രദ്ധിക്കരുതെന്നും ആളുകൾ കാര്യങ്ങൾ മനസിലാക്കാതെയാണ് പ്രതികരിക്കുന്നത് എന്നും അലൻ മമേദി പറ‌ഞ്ഞു. അതേ സമയം അദ്ദേഹത്തിനും പലതരത്തിലുളള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave A Reply