റൈസിംഗ് കാസര്‍കോട് ,പ്രോമോ വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കാസർഗോഡ് :ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിക്ഷേപക സംഗമം റൈസിംഗ് കാസര്‍കോടിന്റെ പ്രോമോ വീഡിയോ പ്രകാശനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബേക്കല്‍ ബീച്ചില്‍ നിര്‍വഹിച്ചു.

 

സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ചടങ്ങിന് അധ്യക്ഷത വഹിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ജെ സജിത്ത്, ഷിനോജ് ചാക്കോ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം ഹുസൈന്‍, ബി.ആര്‍.ഡി.സി. മാനേജര്‍ യു.എസ്.പ്രസാദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുദിയക്കല്‍, ഹക്കീം കുന്നില്‍, കെ ഇ എ ബക്കര്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply