ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം

കാസർഗോഡ് :ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു.പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം പി. വി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യം, ഐ എ പി കാഞ്ഞങ്ങാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ ആർ സി എച് ഓഫീസർ ഡോ. ആമിന ടി. പി സ്വാഗതവും പടന്ന കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രകാശൻ എം നന്ദിയും പറഞ്ഞു. ബോധവൽക്കരണ സെമിനാറിൽ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. ബിപിൻ കെ നായർ ക്ലാസ്സെടുത്തു. ആശ പ്രവർത്തകർ, അങ്കണ വാടിപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ലോക കൂട്ടായ്മയായ ദി വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ ലോകാരോഗ്യ സംഘടന -യും യൂണിസെഫ് വുമാണ് ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് മുലയൂട്ടൽ വാരാചരണത്തിന് നേതൃത്വം നൽകുന്നത്.

കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന അമൃതാണ് മുലപ്പാല്‍. സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് മുലപ്പാലിന്റെ മഹത്വം. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. വര്‍ഷംതോറും പത്തുലക്ഷം കുരുന്നുജീവന്‍ രക്ഷിച്ചെടുക്കുന്ന അമൃതായാണ് മുലപ്പാലിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, 1990- മുതൽ ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആയി ആചരിച്ചുവരുന്നു. മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു

Leave A Reply