‘ആദ്യം സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കൂവെന്ന് പാകിസ്ഥാൻ’; പിന്നാലെ മറുപടിയുമായി ഇന്ത്യ

കശ്മീർ പ്രശ്നം ഉന്നയിക്കുന്നതിനും ഇന്ത്യയ്‌ക്കെതിരെ നിസ്സാര ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിലായിരുന്നു ഇന്ത്യയുടെ താക്കീത്. ഇന്ത്യയുടെ യുഎൻ മിഷനിലെ കൗൺസിലർ ആർ. മധുസൂദനാണ് ഇത് പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ നിസ്സാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പാകിസ്താൻ അവരുടെ ആഭ്യന്തര കാര്യങ്ങൾ പരിഹരിക്കുന്നതിലും സ്വന്തം അതിർത്തിക്കുള്ളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധിക്കണമെന്ന് പ്രതിനിധി സംഘത്തോട് ആവശ്യപ്പെടുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞു.

പട്ടിണിയും സംഘർഷവും കാരണം ആഗോളതലത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥയെ സംബന്ധിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന ഓപ്പൺ ഡിബേറ്റിനിടെയാണ് പാകിസ്താൻ കശ്മീർ വിഷയം ഉന്നയിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മധുസൂദൻ. ഭക്ഷ്യസുരക്ഷ എന്ന പ്രധാന വിഷയത്തിൽ നിന്ന് കൗൺസിലിന്റെ ശ്രദ്ധ തിരിക്കുന്നതിനായി ഒരു പ്രതിനിധി സംഘം ഈ അവസരം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply