‘അവരുടെ ചില വിധികള്‍ വളരെ രസകരമാണ്….’; രാഹുൽ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഗുജറാത്ത് കോടതികളെ ട്രോളി സുപ്രീംകോടതി, ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ….!
ഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, ഗുജറാത്തിലെ കോടതികളില്‍നിന്നുള്ള വിധിന്യായങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രാഹുലിനെതിരായ അപകീര്‍ത്തിക്കേസിലെ പരാതിക്കാരന്‍ പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജരായ മഹേഷ് ജേഠ്മലാനിയുടെ വാദത്തിനിടെയാണ് സ്‌റ്റേ ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ പരാമര്‍ശം. സോളിസിറ്റര്‍ ജനറലിന്റെ സംസ്ഥാനത്തുനിന്നുള്ള ചില വിധിന്യായങ്ങള്‍ വായിക്കാന്‍ രസകരമാണെന്നായിരുന്നു ജസ്റ്റിസ് ഗവായ് പരാമര്‍ശിച്ചത്.
15 മിനിറ്റായിരുന്നു ഇരുഭാഗങ്ങള്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാന്‍ കോടതി അനുവദിച്ചത്. രാഹുല്‍ഗാന്ധിക്ക് വേണ്ടി അഭിഷേക് മനു സിങ് വിയായിരുന്നു വാദങ്ങള്‍ അവതരിപ്പിച്ചത്. സിങ് വിയുടെ വാദങ്ങള്‍ അവസാനിച്ച ശേഷം പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജരായ മഹേഷ് ജേഠ്മലാനി വാദങ്ങള്‍ ആരംഭിച്ചു. വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ താന്‍ പ്രസംഗം ഓര്‍ക്കുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞത് എന്ന് ജേഠ്മലാനി വാദിച്ചു. ഒട്ടേറെ പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കള്‍, തങ്ങള്‍ നേരത്തെ പ്രസംഗിച്ചത് ഓര്‍ത്തുവെക്കുമോയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.
പ്രതിചേര്‍ക്കപ്പെട്ടാല്‍, ചുമത്തപ്പെട്ട കുറ്റങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് ജേഠ്മലാനി മറുപടി നല്‍കി. മോദി എന്നത് തിരിച്ചറിയപ്പെടുന്ന വിഭാഗം തന്നെയാണെന്നും അപ്പീലില്‍ തീര്‍പ്പുകല്‍പ്പിക്കുംവരെ അയോഗ്യത മരവിപ്പിക്കണമെന്ന ജനപ്രാതിനിധ്യനിയമത്തിലെ എട്ടാം (നാല്) വകുപ്പ് 2013-ലെ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നിരിക്കേ, ശിക്ഷയ്ക്ക് സ്റ്റേ ചോദിക്കുന്നത് സുപ്രീംകോടതി റദ്ദാക്കിയതിനെ പിന്‍വാതിലിലൂടെ മറികടക്കാനാണെന്ന് ജേഠ്മലാനി വാദിച്ചു.