ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം; ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തു, 80 പേരെ കരുതല്‍ തടങ്കലിലാക്കി

ഡല്‍ഹി: ഹരിയാണയിലെ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലിലാക്കിയതായും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ചെറുകുന്നുകളില്‍ നിന്ന് വെടിയുതിര്‍ത്തതും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ കല്ലുകള്‍ ശേഖരിച്ച് വെച്ചതും അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനകളാണെന്നും ഹരിയാണ ആഭ്യന്തര മന്ത്രി പറഞ്ഞു.

സംഘര്‍ഷത്തില്‍ 102 എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ‘അക്രമത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെവിടില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു, ഇതൊരു വലിയ ഗെയിം പ്ലാന്‍ ആണ്. എല്ലാവരുടേയും കൈകളില്‍ വടികളുണ്ടായിരുന്നു. ഇത് ആരെങ്കിലും സംഘടിപ്പിച്ച് നല്‍കിയതാണോ മറ്റെവിടെ നിന്നെങ്കിലും ലഭ്യമായതാണോ..ആയുധങ്ങള്‍ എവിടെ നിന്ന് ലഭിച്ചു, എല്ലാ കാര്യങ്ങളും വിശദമായി അന്വേഷണം നടത്തും’ അനില്‍ വിജ് പറഞ്ഞു.

അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ആണെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നൂഹ് പോലീസ് സൂപ്രണ്ട് പറഞ്ഞത്.

Leave A Reply