അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുനാട് പൊലീസ് പിടികൂടി
പത്തനംതിട്ട: അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുനാട് പൊലീസ് പിടികൂടി.പെരുനാട് കൂനംകര മന്ദപ്പുഴ സ്വദേശി ഗോപകുമാറാണ് (43) പിടിയിലായത്.
കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. പ്രതിയെ പത്തനംതിട്ടയിൽനിന്നും പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.