ലാഭവീതം 77.50 രൂപ, 4:1 ബോണസ് ഓഹരി; നിക്ഷേപകരെ ഞെട്ടിച്ച് കുഞ്ഞന്‍ കമ്പനി

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിങ് കമ്പനിയായ തപാരിയ ടൂള്‍സ് നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് ലാഭവീതം പ്രഖ്യാപിച്ചതോടെ ഓഹരികള്‍ വാങ്ങാന്‍ തിരക്കോട് തിരക്ക്. ഓഹരികള്‍ കൈവശമുള്ളവര്‍ വില്‍ക്കാന്‍ തയ്യാറാകാതിരുന്നതോടെ വാങ്ങാനെത്തിയവര്‍ നിരാശരായി. ഓഹരി ഒന്നിന് 77.50 രൂപയായിരുന്നു ലാഭവീതം. റെക്കോഡ് തിയതി ജൂണ്‍ 26ഉം ആയിരുന്നു. അതിന് പുറമെയാണ് 4ഃ1 അനുപാതത്തില്‍ ബോണസ് ഓഹരിയും പ്രഖ്യാപിച്ചത്.

ലാഭവീതം പ്രഖ്യാപിച്ച സമയത്ത് 12 രൂപയായിരുന്നു ഓഹരിയുടെ വില. കമ്പനിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ വരുമാനം 764 കോടി രൂപയും അറ്റാദായം 72.32 കോടി രൂപയുമായിരുന്നു. അതേസമയം, വിപണിമൂല്യമാകട്ടെ 3.34 കോടി മാത്രവും. 4ഃ1 അനുപാതത്തില്‍ ബോണസ് ഓഹരിയും ഡിവിഡന്റും പ്രഖ്യാപിച്ചതോടെ 2.20 രൂപ നിലവാരത്തിലായി തപാരിയയുടെ ഒഹരി വില. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് കമ്പനി നല്‍കിയ ലാഭവീതം 155 രൂപയായിരുന്നു.

ചൊവാഴ്ച അപ്പര്‍ സര്‍ക്യൂട്ടായ 2.2 രൂപ നിലവാരത്തിലെത്തിയപ്പോള്‍ 3.36 കോടി ഓഹരികള്‍ വാങ്ങാനാണ് ഓര്‍ഡറെത്തിയത്. പ്രൊമോട്ടര്‍മാരായ തപാരിയ, ബംഗൂര്‍ കുടുംബങ്ങള്‍ക്ക് കമ്പനിയിലുള്ള ഓഹരി വിഹിതം 69.72 ശതമാനമാണ്. പൊതു ഓഹരി ഉടമകളുടെ കൈവശം 9.19 ലക്ഷം ഓഹരികള്‍ മാത്രം(30.28ശതമാനം). അതേസമയം, ഈ ഓഹരികളും പരോക്ഷമായി പ്രൊമോട്ടര്‍മാരുടെ നിയന്ത്രണത്തിലാണെന്ന് ആരോപണമുണ്ട്. കമ്പനി ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply