നിയാമേ: ഫ്രാൻസുമായി എല്ലാ സൈനികധാരണകളും വിച്ഛേദിക്കുന്നതായി നൈജറിൽ അട്ടിമറിയിലൂടെ അധികാരത്തിലേറിയ സൈനിക ഇടക്കാല സർക്കാർ. മുൻ സർക്കാർ നിയമിച്ച ചില സ്ഥാനപതികളെ പുറത്താക്കി. വിദേശ ഇടപെടലിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികാരം പിടിച്ചെടുത്ത സൈനികസംഘം ജനങ്ങളോട് ആവശ്യപ്പെട്ടു.
പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സംഘടനയായ ഇകോവാസ് നിയോഗിച്ച സമാധാനസംഘം വ്യാഴാഴ്ച നൈജറിലെത്തി മടങ്ങി. ഇടക്കാല സർക്കാർ തലവൻ അബ്ദുറഹ്മാൻ ചിയാനിയുമായോ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമുമായോ കൂടിക്കാഴ്ച നടത്താതെയാണ് മടക്കം. ബസൂം സർക്കാരിനെ ഞായറാഴ്ചയ്ക്കകം പുനഃസ്ഥാപിക്കണമെന്ന് ഇകോവാസ് അട്ടിമറി സംഘതാൻ തടവിലാക്കപ്പെട്ടെന്നും രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും പുനഃസ്ഥാപിക്കാൻ അമേരിക്കയും അന്താരാഷ്ട്ര സമൂഹവും സഹായിക്കണമെന്നും ബസൂം ആവശ്യപ്പെട്ടു.ത്തോട് ആവശ്യപ്പെട്ടിരുന്നു.