അച്ചൻകോവിലിൽ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വീണ്ടും വെടിവെച്ചു കൊന്നു
പുനലൂർ: അച്ചൻകോവിലിൽ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വീണ്ടും വെടിവെച്ചു കൊന്നു തുടങ്ങി.സർക്കാർ നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ച് ആര്യങ്കാവ് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണിത്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ നടപടിയിൽ തിങ്കളാഴ്ച രാത്രിവരെ വരെ പത്ത് പന്നികളെ വെടിവെച്ചു വീഴ്ത്തി.
അച്ചൻകോവിൽ ആദിവാസി കോളനി പ്രദേശത്ത് ഇറങ്ങിയ പന്നികളെയാണ് വെടിവെച്ചത്. വർക്കലയിൽ നിന്നുള്ള മൂന്നംഗസംഘമാണ് വെടിവെക്കുന്നത്. മുമ്പ് രണ്ട് തവണയായി ഇരുപതോളം പന്നികളെ കൊന്നിരുന്നു. ജനങ്ങളുടെ ജീവനും ഭീഷണിയാതോടെയാണ് വീണ്ടും പന്നികളെ കൊന്നൊടുക്കാൻ തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് കുഴിച്ചുമൂടുന്നത്.