വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചാൽ പിടിവീഴും, 2,000 റിയാൽ പിഴ

റിയാദ്: വാഹനങ്ങൾ നമ്പർ മറച്ചോ വ്യക്തമല്ലാത്ത രീതിയിലോ ഒടിച്ചാൽ 2,000 റിയാൽ പിഴ. നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

കേടായ നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. നമ്പർ പ്ലേറ്റുകൾ വ്യക്തമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. കേടായ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Leave A Reply