ആത്മഹത്യകൾ വർധിക്കുന്നു; ബോധവത്കരണം വേണമെന്ന് വിദഗ്ധർ

ഷാർജ : ആദ്യം മനസ്സ് ശാന്തമാക്കുക, പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കാതെ ഏറ്റവുമടുത്തവരോട് പങ്കുവയ്ക്കുക. അപ്പോൾത്തന്നെ പാതി സമാധാനമാകും’’ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് മനോരോഗ വിദഗ്ധർ നൽകുന്ന ഉപദേശമാണിത്. അടുത്തിടെ യു.എ.ഇ. യിൽ മലയാളികളുടെ ആത്മഹത്യ വർധിച്ച സാഹചര്യത്തിലാണ് മനോരോഗ വിദഗ്ധർ പ്രവാസി സമൂഹത്തിൽ കൂടുതൽ ബോധവത്കരണം ആവശ്യപ്പെട്ടുകൊണ്ട് അഭിപ്രായമറിയിച്ചത്. ഒട്ടെറെ മലയാളി പ്രാദേശിക കൂട്ടായ്മകൾ പ്രവർത്തിക്കുന്ന യു.എ.ഇ.യിൽ സംഘടനകൾ ബോധവത്കരണത്തിന് നേതൃത്വം നൽകണമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

പ്രവാസികൾക്കിടയിൽ ശാരീരികവും മാനസികവുമായ സമ്മർദങ്ങളാൽ ആത്മഹത്യാ പ്രവണത വർധിക്കുന്നത് തടയാൻ മനഃശാസ്ത്രജ്ഞരെയടക്കം പങ്കെടുപ്പിച്ച് ബോധവത്കരണങ്ങൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ അസോസിയേഷനുകൾ അറിയിച്ചു. യു.എ.ഇ.യിൽ മലയാളികളും തമിഴ്നാട്ടുകാരുമാണ് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്നവരിൽ മുന്നിലുള്ളത്.

Leave A Reply