ഓച്ചിറ: ട്രോളിങ് കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾ കരിക്കാടിയുമായി എത്തുന്നുണ്ടെങ്കിലും സാമാന്യ വിലപോലും കിട്ടുന്നില്ലെന്ന് ബോട്ടുടമകൾ. ബുധനാഴ്ച രാവിലെ കരിക്കാടിയുമായി എത്തിയ ബോട്ടുടമകൾ നിരാശരായിരുന്നു.
വലിയ കരിക്കാടിക്ക് 90 രൂപയും ഇടത്തരം 55 രൂപയാണ് ഒരു കിലോക്ക് വില. കിളിമീൻ കിട്ടിയെങ്കിലും വില കുറവായിരുന്നു. ഒരു ബോട്ട് കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ലക്ഷങ്ങൾ ചെലവ് വരും. അതനുസരിച്ചുള്ള വരുമാനമില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.