ഇംഫാൽ: മണിപ്പുരിൽ സംഘർഷം തുടരുന്നു. വെള്ളിയാഴ്ച അർധരാത്രി ബിഷ്ണുപുരിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടവർ. ഇതോടെ കുക്കികളുടെ വീടുകൾക്ക് മെയ്തെയ്ക്കാർ തീയിട്ടു.
ബഫർ സോൺ കടന്ന് മെയ്തെയ് വിഭാഗക്കാരുടെ പ്രദേശത്തേക്ക് എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. കേന്ദ്ര സേന യാണ് ബഫർ സോണിൽ കാവൽനിൽക്കുന്നത്. സംഭവത്തെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് പ്രദേശങ്ങളിൽ കർഫ്യൂ വീണ്ടും പ്രഖ്യാപിച്ചു.