നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പൻ; സർക്കാരിന്റെ ഓറഞ്ച് ഫാമിൽ വ്യാപക നാശനഷ്ടം

പാലക്കാട്: പാലക്കാട്ടെ നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ആന ഇറങ്ങുന്നത്. ചില്ലി കൊമ്പൻ സർക്കാരിന്റെ ഓറഞ്ച് ഫാമിലാണ് കയറിയത്. ഓറഞ്ച് ഫാമിൽ വ്യാപക നാശമാണ് ആന വരുത്തിയിരിക്കുന്നത്. തുടർന്ന് ഫാമിലെ തൊഴിലാളികളും വനം വകുപ്പും ചേർന്നാണ് കൊമ്പനെ ഓടിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ ഒറ്റയാൻ കാർ തകർത്തു. വയോധികരും കുട്ടികളുമടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. പരപ്പൻതറയിൽ നിന്നും ചിരക്കടവിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്.

Leave A Reply