എ​ക്സൈ​സ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ഡ്രൈ​ഡേ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​ന​ട​പ​ടി

കൊ​ല്ലം: എ​ക്സൈ​സ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ഡ്രൈ​ഡേ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​ന​ട​പ​ടി. വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ആ​ള​ട​ക്കം 17 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 20 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​രു ക​ഞ്ചാ​വ് ചെ​ടി, 68.745 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം , 100 ലി​റ്റ​ർ കോ​ട, ഒ​രു ബൈ​ക്ക്, 51.265 കി​ലോ പാ​ൻ മ​സാ​ല എ​ന്നി​വ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) ബി. ​സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പു​രം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ഇ​ള​മ്പ​ള്ളൂ​ർ സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ പി​ള്ള​യെ (68) അ​റ​സ്റ്റ് ചെ​യ്തു. 1.3 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു. കൊ​ല്ലം റേ​ഞ്ച് ഓ​ഫി​സി​ലെ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ (68) അ​റ​സ്റ്റി​ലാ​യി. 4.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു. ശ​ക്തി​കു​ള​ങ്ങ​ര അ​ര​വി​ള ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 213 സെ​ന്റി​മീ​റ്റ​ർ നീ​ള​വും 47 ശി​ഖ​ര​ങ്ങ​ളു​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി.

കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് ത​ഴ​വ പ്രി​യ ഭ​വ​ന​ത്തി​ൽ മോ​ഹ​ന​ൻ (60) അ​റ​സ്റ്റി​ലാ​യി. 5.7 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു.

എ​ഴു​കോ​ൺ റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ. ബി​ജു വെ​ളി​യം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ഉ​ണ്ണി​ക്കൃ​ഷ്‍ണ​പി​ള്ള (54)യെ​അ​റ​സ്റ്റ്​ ചെ​യ്തു. 8.250 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു.

പു​ന​ലൂ​ർ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​പി. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഷ്ട​മം​ഗ​ലം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ഹ​രി (50)ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​റ്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും 500 രൂ​പ​യും ക​ണ്ടെ​ടു​ത്തു. സ​ർ​ക്കി​ൾ ഇ​ൻ​പെ​ക്ട​ർ സു​ദേ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​മ​ൺ ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ഇ​ട​മ​ൺ ക​ല്ലു​പ​റ​മ്പി​ൽ വീ​ട്ടി​ൽ രാ​ജു​വി​നെ (65) അ​റ​സ്റ്റ് ചെ​യ്തു. 1.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു.

കൊ​ട്ടാ​ര​ക്ക​ര റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഷ​ഹ​ലു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ത​ല​വൂ​ർ പാ​ണ്ടി​ത്തി​ട്ട മു​ര​ളീ​ധ​ര​ൻ നാ​യ​രെ(62) അ​റ​സ്റ്റ് ചെ​യ്തു. 5.5ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും 1000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ കോ​ട ക​ണ്ടെ​ത്തി. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി എ​ലി​ക്കു​ളം ജോ​സ് (69) എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

100 ലി​റ്റ​ർ കോ​ട ക​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) ബേ​ബി ജോ​ൺ പു​ത്തൂ​ർ ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ശി​വ​പ്ര​സാ​ദി​നെ (56) പ്ര​തി​യാ​ക്കി. 600 മി.​ലി വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. പ​ത്ത​നാ​പു​രം എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ല​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലൂ​ർ​ക്കോ​ണം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി മ​ദ്യം ശേ​ഖ​രി​ച്ചു വെ​ച്ച വി​ള​ക്കു​ടി ജ​സ്‌​ന മ​ൻ​സി​ലി​ൽ നി​സാ​മു​ദ്ദീ​നെ (49) അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. ച​ട​യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഷാ​ന​വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ങ്കോ​ട് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ക​ട​യ്​​ക്ക​ൽ മ​ണാ​ലി കൃ​ഷ്ണ​ദാ​സി​നെ (33) പ്ര​തി​യാ​ക്കി. നാ​ല്​ ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും മ​ദ്യ വി​ൽ​പ​ന​ക്ക്​ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശാ​സ്താം​കോ​ട്ട എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് എം. ​അ​ൻ​വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​ട കോ​ത​പു​രം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റേ ക​ല്ല​ട കോ​ത​പു​രം പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ പ്രി​ജി​യെ (39) അ​റ​സ്റ്റ് ചെ​യ്ത് 4.800 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എ. ​അ​ജി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി മ​ദ്യം ശേ​ഖ​രി​ച്ചു വെ​ച്ച കു​റ്റ​ത്തി​ന് അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ശി​വം വീ​ട്ടി​ൽ ഷാ​ജി​യെ (46) പ്ര​തി​യാ​ക്കി. എ​ട്ട്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) വി​ജി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലേ​ലി​ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ക​ല്ലേ​ലി​ഭാ​ഗം വി​ശാ​ഖ് ഭ​വ​ന​ത്തി​ൽ രാ​ജീ​വ​ൻ(56) അ​റ​സ്റ്റി​ലാ​യി. 900 മി.​ലി വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു.

മ​ദ്യം, മ​യ​ക്കു മ​രു​ന്ന് എ​ന്നി​വ ക​ണ്ടെ​ത്താ​ൻ ശ​ക്ത​മാ​യ റെ​യ്ഡ് തു​ട​രു​മെ​ന്ന് അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക റെ​യ്ഡു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും, പ​രാ​തി​ക​ൾ ജി​ല്ല ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 0474 2745648, ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 355358 എ​ന്നി​വ​യി​ൽ അ​റി​യി​ക്കാ​മെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പ് അ​റി​യി​ച്ചു.

Leave A Reply