കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: തൃത്താല മണ്ഡലത്തിലെ നിര്മ്മാണം പുരോഗമിക്കുന്ന കുടിവെള്ള പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പി.ഡബ്ല്യു.ഡി നിരത്ത്-കെട്ടിട വിഭാഗം-ജല ജീവന് മിഷന് ഉദ്യോഗസ്ഥല യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കറുകപുത്തൂര് അക്കിക്കാവ് റോഡ്, പെരിങ്ങോട് കൂറ്റനാട് റോഡ്, ചാലിശ്ശേരി തണ്ണീര്ക്കോട് റോഡ്, നടുവട്ടം തണ്ണീര്ക്കോട് റോഡ് എന്നിവയുടെ പ്രവൃത്തി ഡിസംബര് 30 നകം പൂര്ത്തിയാക്കും. ഇതിന് മുന്നോടിയായി ഒക്ടോബര് 30 നകം പ്രദേശത്തെ ജലജീവന് മിഷന് പദ്ധതികളും പൈപ്പ് ഇടുന്നതിന്റെ ഭാഗമായി റോഡിലെ കുഴികള് അട്ക്കുന്നതിനും തീരുമാനമായി.
യോഗത്തില് തൃത്താല മണ്ഡലം പൊതുമരാമത്ത് മോണിറ്ററിങ് നോഡല് ഓഫീസര് ദീപു, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്ജിനീയര് ലക്ഷ്മി എസ്. ദേവി, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം ജലജീവന് മിഷന്, ഷൊര്ണൂര് വാട്ടര് അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
Leave A Reply